കാൻസർ എന്ന പേരു കേൾക്കുമ്പോഴേ ഉള്ളിൽ ഭയം ജനിക്കുന്നവരാണ് നമ്മൾ.
പക്ഷേ കാൻസർ വരാതിരിക്കാനുള്ള മാർഗങ്ങളെ പറ്റി ആരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.
ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധി വരെ നമുക്ക് കാൻസറിനെ അകറ്റി നിർത്താൻ സാധിക്കും. അവ ഏതൊക്കെയാണെന്നറിയാം.
മൃഗക്കൊഴുപ്പുകളുടെ അമിതമായ ഉപയോഗം കാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു; പ്രത്യേകിച്ച് സ്തനങ്ങളിലും കുടലിലും ഉണ്ടാകുന്ന കാൻസർ.
വറുത്തതും പൊരിച്ചതുമായ ഭക്ഷണം.
ചൂടാക്കിയ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് അപകടകരമാണ്. പാത്രത്തിൽ നിന്നു മാറ്റാതെ ഒരേ എണ്ണ തന്നെ ദിവസങ്ങളോളം വീണ്ടും തിളപ്പിക്കുന്നത് കാൻസറിനു കാരണമായേക്കാവുന്ന രാസവസ്തുക്കൾ ഉണ്ടാകുന്നതിന് ഇടയാകുകയും ഇത്തരത്തിൽ തയ്യാറാക്കുന്ന ഭക്ഷണം കാൻസറിന് ഇടവരുത്തുകയും ചെയ്യുന്നു.
ഉപ്പിന്റെ അമിതമായ ഉപയോഗവും പുകച്ച് തയ്യാറാക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഉണ്ടാകുന്ന nitrosamine എന്ന രാസവസ്തുവും കാൻസറിനു കാരണമാകാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാംസം കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ആമാശയത്തിലെ അമ്ലവുമായി പ്രതിപ്രവർത്തിച്ച് nitrosamine ആയി മാറുകയും ഇത് ആമാശയ കാൻസറിന് വഴിതെളിക്കുകയും ചെയ്യുന്നു.
ധാന്യങ്ങൾ കേടുവരാതിരിക്കാനും പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ ഇവ കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കുന്നതുമായ കീടനാശിനികൾ വളരെയധികം അപകടകാരികളാണ്. ഏതാണ്ട് രണ്ടു ശതമാനത്തോളം കാൻസറിന്റെ ഉത്ഭവം ഇതുമൂലമാകാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ആയതിനാൽ പച്ചക്കറികൾ തുടങ്ങിയവയെല്ലാം വൃത്തിയായി കഴുകിയതിനുശേഷമേ ഉപയോഗിക്കാവൂ.
നിലക്കടലയിൽ കണ്ടുവരുന്ന പൂപ്പൽ (Aflotoxine) കാൻസറിനു കാരണമായേക്കാം.
കൃത്രിമ മധുരസാധനങ്ങൾ, ഭക്ഷണപദാർത്ഥങ്ങളിൽ കലർത്തിയിട്ടുള്ള കൃത്രിമ നിറങ്ങൾ എന്നിവ കാൻസറിന് കാരണമാകുമെന്ന്ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്,
എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ, ഈ കൃത്രിമ മധുര പദാർത്ഥങ്ങൾ, മൂത്രസഞ്ചിയിൽ കാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരിൽ ഇവ കാൻസർ ഉണ്ടാക്കുമെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് അധുനിക പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഗൃഹനിർമാണത്തിനുപയോഗിക്കുന്ന ആസ്ബസ്റ്റോസിന്റെ പൊടി ശ്വാസകോശകാൻസറിനു കാരണമായേക്കാമെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു.
മാംസാഹാരത്തിന്റെ അമിതമായ ഉപയോഗം കാൻസറിനെ വിളിച്ചുവരുത്തും. മാംസാഹാരപ്രിയരിൽ ആമാശയകാൻസർ സാധ്യത കൂടുതലാണെന്ന് കേംബ്രിഡ്ജിലെ ഹ്യൂമൻ റിസോഴ്സസ് യൂണിറ്റിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്

Comments
Post a Comment